ഓണം മലയാളികളെ ഒരുമിപ്പിക്കുന്ന ഹൃദയവികാരം -മധുസൂദനൻ നായർ
text_fieldsബംഗളൂരു: ഓണം മലയാളികളെ ഒരുമിപ്പിക്കുന്ന ഹൃദയവികാരമാണെന്നും പരസ്പര സ്നേഹവും ആദരവും വളർത്തിയാൽ ഓണസങ്കൽപം യാഥാർഥ്യമാക്കാൻ കഴിയുമെന്നും കവി മധുസൂദനൻ നായർ പറഞ്ഞു. കേരള സമാജം ബാംഗ്ലൂർ കെ.ആർ പുരം സോൺ പൊന്നോണ സംഗമം എം.ടി.ബി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ എം. ഹനീഫ് അധ്യക്ഷത വഹിച്ചു.
കെ.ആർ പുരം എം.എൽ ബൈരതി ബസവരാജ്, കർണാടക പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ എം.വി. രാജീവ് ഗൗഡ, സിനിമ താരം ജോണി ആന്റണി, നിർവാണ ഇൻഡസ്ട്രിയൽ എം.ഡി അനിൽ കുമാർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സോൺ കൺവീനർ ദിനേശൻ, പ്രോഗ്രാം കൺവീനർ ഷിബു കെ.എസ് തുടങ്ങിയവർ സംബന്ധിച്ചു. കലാ പരിപാടികൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, ഓണസദ്യ, പിന്നണി ഗായകരായ വിവേകാനന്ദൻ, ദുർഗ വിശ്വനാഥ് എന്നിവർ നയിക്കുന്ന മെഗാഷോ എന്നിവയും നടന്നു.

