കേരള സമാജം ഓണാഘോഷം നാളെ
text_fieldsRepresentational Image
ബംഗളൂരു: കേരള സമാജം മാഗഡി റോഡ് സോണിന്റെ ഈ വർഷത്തെ ഓണാഘോഷം ഓണോത്സവം-23 ഞായറാഴ്ച സുങ്കടെകട്ടെ എസ്.പി.കെ ഓഡിറ്റോറിയത്തിൽ നടക്കും. നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യും. ആർ.ആർ നഗർ എം.എൽ.എ മുനിരത്ന മുഖ്യാതിഥിയാകും. സോൺ ചെയർമാൻ ഒ.എ. റഹിം അധ്യക്ഷത വഹിക്കും.
സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജി കുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ എന്നിവർ സംസാരിക്കും. അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, പൊതുസമ്മേളനം, മെഗാഷോ എന്നിവയും ഇതോടനുബന്ധിച്ച് നടക്കുമെന്ന് പ്രോഗ്രാം കൺവീനർമാരായ ഷറഫ് കെ. ജലാൽ, മനാസ് കാദിരി, പ്രസാദ് ടി.എൻ എന്നിവർ അറിയിച്ചു. വാഹന പാർക്കിങ്ങിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

