വിമാനപുര കരയോഗം ഓണാഘോഷം
text_fieldsകർണാടക നായർ സർവിസ് സൊസൈറ്റി വിമാനപുര കരയോഗം ഓണാഘോഷം ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക നായർ സർവിസ് സൊസൈറ്റി വിമാനപുര കരയോഗത്തിന്റെ ഓണാഘോഷം "പൂവേ പൊലി " സംഘടിപ്പിച്ചു. മാർത്തഹള്ളി മുനേകൊലാലയിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ ആരംഭിച്ച ഓണാഘോഷങ്ങൾ ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം നിർവഹിച്ചു. ജന സെക്രട്ടറി ആർ. മനോഹര കുറുപ്പ്, വൈസ് ചെയർമാൻ വി.ആർ. ചന്ദ്രൻ, ട്രഷറർ മുരളീധർ നായർ ജോ. ജന. സെക്രട്ടറി പത്മകുമാർ, അഡ്വ. വിജയകുമാർ, മഹിളാ വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ തുടങ്ങിയവർ പങ്കെടുത്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, വടം വലി മത്സരം, ഓണസദ്യ, മെറിറ്റ് അവാർഡ് വിതരണം എന്നിവയോടെ പരിപാടി സമാപിച്ചു.

