ഓണാഘോഷവും കുടുംബസംഗമവും 17ന്
text_fieldsബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം വാർഷിക കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിക്കും. നവംബർ 17ന് രാവിലെ ഒമ്പതു മുതൽ മാറത്തഹള്ളി എ.ഇ.സി.എസ് ലേ ഔട്ടിലുള്ള സി.എം.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷത്തിൽ കലാപരിപാടികൾ, പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, വനിതകൾ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, തെയ്യം, നാടൻ പാട്ടുകൾ, ഓണസദ്യ എന്നിവയുണ്ടാകും.
പ്രശസ്ത പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീത മെഗാ ഷോ അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിക്കും. മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയാവും. ചെയർമാൻ രാമചന്ദ്രൻ പാലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ എന്നിവർ പങ്കെടുക്കും. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ നവംബർ അഞ്ചിന് സമാപിക്കുമെന്ന് സെക്രട്ടറി വി.കെ. രവീന്ദ്രൻ അറിയിച്ചു. ഫോൺ: 8095544890.

