മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും
text_fieldsമഹാദേവപുര കരയോഗം ഉദ്ഘാടന വേദിയിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് മഹാദേവപുര കരയോഗം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. എ.ഇ.സി.എസ് ലേഔട്ടിലെ സി.എം.ആർ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ആഘോഷങ്ങളുടെ ഉദ്ഘാടനം ചെയർമാൻ രാമചന്ദ്രൻ പാലേരി നിർവഹിച്ചു. പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഓണസദ്യ, പുന്നാട് പൊലിക സംഘത്തിന്റെ നാടൻ പാട്ട്, അഗം ബാൻഡ് ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത നിശ എന്നിവയുണ്ടായിരുന്നു.
പ്രസിഡന്റ് മോഹനന്റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായി. ജന. സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, കരയോഗം സെക്രട്ടറി വി.കെ. രവീന്ദ്രൻ, പ്രോഗ്രാം കൺവീനർ പ്രദീപ് നായർ, മഹിള വിഭാഗം സെക്രട്ടറി സുനിത എന്നിവർ പങ്കെടുത്തു.

