ഓണാഘോഷവും കുടുംബസംഗമവും
text_fieldsഓണാഘോഷവും കുടുംബസംഗമവും ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കെ.എൻ.എസ്.എസ് സുള്ള്യ കരയോഗം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. ലയൺസ് സേവാ സദൻ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ഓണാഘോഷങ്ങൾ കാസർകോട് എൻ.എസ്.എസ് താലൂക്ക് യൂനിയൻ മുൻ ജനറൽ സെക്രട്ടറി ആർ. മോഹൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് കൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. കെ.വി.ജി ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. ലീലാധർ, കെ.എൻ എസ്.എസ് ബോർഡ് അംഗം രാജൻ നമ്പ്യാർ, കരയോഗം സെക്രട്ടറി ശശിധരൻ നായർ എന്നിവർ പങ്കെടുത്തു. അംഗങ്ങളുടെ വിവിധയിനം കലാപരിപാടികൾ, കരയോഗം അംഗങ്ങളെ ആദരിക്കൽ, ഓണസദ്യ എന്നിവക്കു പുറമെ തുളു നാട് എന്ന യക്ഷവൈഭവ കൃഷ്ണ ലീലയും അരങ്ങേറി.

