ഒരു ജെ.ഡി.എസ് എം.എൽ.എ കൂടി കോൺഗ്രസിൽ ചേരും
text_fieldsകെ.എം. ശിവലിംഗെ ഗൗഡ
ബംഗളൂരു: മേയ് 10ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഒരു ജെ.ഡി.എസ് എം.എൽ.എ കൂടി സ്ഥാനം രാജിവെച്ചു.
അർസികരെ മണ്ഡലം എം.എൽ.എയായ കെ.എം. ശിവലിംഗെ ഗൗഡയാണ് രാജിവെച്ചത്. ഇദ്ദേഹം കോൺഗ്രസിൽ ചേരും. സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡേയെ കണ്ടാണ് ഞായറാഴ്ച രാജി നൽകിയത്. ഹാസൻ ജില്ലയിലെ അർസികരെയിൽനിന്ന് മൂന്നുതവണ എം.എൽ.എയായ ഗൗഡ നേതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കുറച്ചുകാലമായി ജെ.ഡി.എസിൽനിന്ന് അകന്നുകഴിയുകയായിരുന്നു. താൻ കോൺഗ്രസിൽ ചേരുമെന്നും അർസികരെയിൽനിന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
ദിവസങ്ങൾക്കുള്ളിൽ ജെ.ഡി.എസ് വിടുന്ന മൂന്നാമത്തെ എം.എൽ.എയാണ് ഇദ്ദേഹം. മാർച്ച് 27ന് രാജിവെച്ച എസ്.ആർ. ശ്രീനിവാസ് വ്യാഴാഴ്ച കോൺഗ്രസിൽ ചേർന്നിരുന്നു. സ്ഥാനം രാജിവെച്ച എ.ടി. രാമസ്വാമി ബി.ജെ.പിയിലും ചേർന്നിരുന്നു.

