ചാമുണ്ഡി ഹിൽറോഡ് അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
text_fieldsബംഗളൂരു: ചാമുണ്ഡി ഹിൽറോഡിൽ കർണാടക ആർ.ടി.സി ബസ് സംരക്ഷണഭിത്തിയിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം കണ്ടെത്തി. മൈസൂരു ഹംഗല വില്ലേജിലെ റിട്ട. എക്സൈസ് ഇൻസ്പെക്ടറായ ചിക്കബസവഗൗഡയാണ് (72) മരിച്ചത്.
ബസ് യാത്രികനായിരുന്ന ഇയാൾ അപകടത്തിൽ തെറിച്ചുപോയതാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന തിരക്കിൽ അബോധാവസ്ഥയിൽ വീണുകിടന്ന ഇയാളെ ആരും കണ്ടില്ല. മകൻ രാജേന്ദ്ര പിതാവിനെ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല.
പിറ്റേന്ന് രാവിലെ ചാമുണ്ഡേശ്വരി വൈദ്യുതി വിതരണ കോർപറേഷൻ ജീവനക്കാർ അപകടത്തിൽ തകർന്ന വൈദ്യുതി പോസ്റ്റുകൾ നന്നാക്കാനെത്തിയപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

