മീലാദ് പരിപാടി സംഘടിപ്പിച്ചു
text_fieldsബംഗളൂരു: ബി.ടി.എം മടിവാള തഖ്വ ഇസ്ലാമിക സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ റേഡിയൻസ് ഓഫ് മദീന എന്ന പേരിൽ മീലാദ് പരിപാടി സംഘടിപ്പിച്ചു.
ഇഷ്ക് മജ്ലിസിന് റഷാദ് കാവനൂർ, ഹുജ്ജത്തുള്ള ഹുദവി എന്നിവർ നേതൃത്വം നൽകി. പൊതുസമ്മേളനത്തിൽ പ്രോഗ്രാം കോഓഡിനേറ്റർ നാദിർഷ അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി റിയാസ് മടിവാള, വർക്കിങ് സെക്രട്ടറി താഹിർ മിസ്ബാഹി, ഖത്തീബ് ഇസ്മായിൽ സെയ്നി, എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡന്റ് ജുനൈദ്, സാദിഖ്, ലത്തീഫ്, സിറാജ് ഹാജി, ഇർഷാദ്, റഷീദ് മൈത്രി, ഫൈസൽ, ബഷീർ നെസ്റ്റ്, സുബൈർ നാദാപുരം, നൗഷാദ് ഹുദവി എന്നിവർ സംസാരിച്ചു. കൺവീനർ സൈഫു എരോത് സ്വാഗതവും മദ്റസ സെക്രട്ടറി നൗഷാദ് നന്ദിയും പറഞ്ഞു.

