വളന്റിയർ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsസമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് മുന്നോടിയായി നടന്ന വളന്റിയർ
ലീഡേഴ്സ് മീറ്റ്
ബംഗളൂരു: സമസ്ത നൂറാം വാർഷിക ഉദ്ഘാടന മഹാസമ്മേളനത്തിന് മുന്നോടിയായി വളന്റിയർ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി അനീസ് കൗസരി ഉദ്ഘാടനം ചെയ്തു. പ്രത്യേകം പരിശീലനം ലഭിച്ച അഞ്ഞൂറിലേറെ വളന്റിയർമാരും സന്നദ്ധ പ്രവർത്തകരായ അഞ്ഞൂറോളം വളന്റിയർമാരുടെയും മുഴുസമയ സേവനം സമ്മേളനത്തിൽ ഉറപ്പുവരുത്താൻ തീരുമാനിച്ചു.
വളന്റിയർ വിങ് കൺവീനർ ഷാജൽ തച്ചംപൊയിൽ അധ്യക്ഷത വഹിച്ചു. വിഖായ സ്റ്റേറ്റ് ക്യാപ്റ്റൻ ഇസ്മായിൽ തങ്ങൾ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ചു. കോഓഡിനേറ്റർ സലീം കെ.ആർ. പുരം, അഷ്റഫ് ഭായ്, വളന്റിയർ ക്യാപ്റ്റൻ എം.കെ. റസാഖ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. പാർക്കിങ് വിങ് കൺവീനർ ഈസ നീലസാന്ദ്ര, മുസ്തഫ ഭായ് ടാനറി റോഡ് എന്നിവർ യോഗം നിയന്ത്രിച്ചു.

