പേരാട്ക മഖാം ഉറൂസ്
text_fieldsപേരാട്ക ഗുണട്ക മഖാം ഉറൂസിന്റെ രണ്ടാം ദിവസത്തെ ചടങ്ങിൽ സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാനുൽ ഫൈസി തോഡർ സംസാരിക്കുന്നു
മംഗളൂരു: പെരാട്ക ഗുണട്ക മഖാം ഉറൂസിന്റെ രണ്ടാം ദിവസത്തെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്മാനുൽ ഫൈസി തോഡർ നിർവഹിച്ചു. അഹമ്മദ് നഈം ഫൈസി അൽ മാഅബരി സംസാരിച്ചു. ദഫ് പ്രകടനം, ബുർദ മജ്ലിസ്, റസൂൽ മദ്ഹ് ഗാനം എന്നിവ നടന്നു. പേരാട്ക ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് ഹാജി ഇബ്രാഹിം മൈലിക്കല്ല് യോഗത്തിന് അധ്യക്ഷത വഹിച്ചു. പേരാട്ക പള്ളി പ്രസിഡന്റ് ടി.എം. ഷഹീദ് തെക്കിൽ, അബ്ദുന്നാസിർ ദാരിമി, ജമാലുദ്ദീൻ അമാനി, അബ്ദുൽ ഖാദിർ ഫൈസി, ഇസ്മാഈൽ ഫൈസി ഗട്ടമനെ, മുഈനുദ്ദീൻ ഫൈസി, അബ്ദുൽ ഖാദിർ ഹാജി, അബൂബക്കർ ഹാജി മംഗല തുടങ്ങിയവർ പങ്കെടുത്തു. എം.ആർ.ഡി.എ പ്രസിഡന്റ് ജി.കെ. ഹമീദ് ഗുണട്ക സ്വാഗതവും മുനീർ ദാരിമി നന്ദിയും പറഞ്ഞു.

