തീർഥാടകർ മനസ്സും ഹൃദയവും സംശുദ്ധമാക്കണം - കർണാടക നിയമസഭ സ്പീക്കർ
text_fieldsഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പ് സംഗമം നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: എ.ഐ.കെ.എം.സി.സി ശിഹാബ് തങ്ങൾ സെന്ററിൽ സംഘടിപ്പിച്ച ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പ് സംഗമം കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം ചെയ്തു.
നാസർ നീല സാന്ദ്ര അധ്യക്ഷത വഹിച്ചു. ഡോ അമീർ അലി സ്വാഗതം പറഞ്ഞു. ഹജ്ജ് തീർഥാടനത്തിന് അവസരം ലഭിച്ച ഓൾ ഇന്ത്യ കെ.എം.സി.സി പ്രസിഡന്റ് എം.കെ. നൗഷാദ്, ബാംഗ്ലൂർ കെ.എം.സി.സി പ്രസിഡന്റ് ടി. ഉസ്മാൻ, സിദ്ദീഖ് എന്നിവരെ കർണാടക സ്പീക്കർ ഷാൾ അണിയിച്ചു. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച മുഹമ്മദ് ത്വൽഹയെ അനുമോദിച്ചു.
ഷറഫുദ്ദീൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ബാംഗ്ലൂർ എം.എസ്.എസ് സെക്രട്ടറി ഷക്കീൽ, റഹീം ചാവശ്ശേരി, സിദ്ദീഖ് തങ്ങൾ, ഷംസു സാറ്റലൈറ്റ്, എം.എ. നജീബ്, അബ്ദുല്ല മാവള്ളി, വി.കെ. നാസർ ഹാജി, റഷീദ് മൗലവി, റഫീഖ് എന്നിവർ സംസാരിച്ചു.

