Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മംഗളൂരു ജയിലിൽ പൊലീസ് റെയ്ഡ്; ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു
text_fieldsbookmark_border
മംഗളൂരു: ദക്ഷിണ കന്നട ജില്ല ജയിലിൽ വ്യാഴാഴ്ച പുലർച്ചെ നാലോടെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നും മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്ന് പാക്കറ്റുകൾ, സിഗരറ്റുകൾ, 25 മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഡിവൈസ്, അഞ്ച് ഇയർ ഫോണുകൾ, പെൻഡ്രൈവ് എന്നിവയാണ് പിടികൂടിയത്.
മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാളിന്റെ നിർദേശമനുസരിച്ച് രണ്ട് ഡെപ്യൂട്ടി പൊലീസ് കമീഷണർമാർ, മൂന്ന് അസി. പൊലീസ് കമീഷണർമാർ, 15 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 150 അംഗ പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്.
Next Story

