നരസിപ്പൂർ കുംഭമേളക്ക് ഒരുക്കങ്ങൾ തുടങ്ങി
text_fieldsമൈസൂരുവിലെ ടി. നരസിപ്പൂരിൽ കുംഭമേള നടക്കുന്ന സ്ഥലം ഡെപ്യൂട്ടി കമീഷണർ സന്ദർശിക്കുന്നു
ബംഗളൂരു: ഉത്തരേന്ത്യയിലെ പ്രയാഗ്രാജ് മാതൃകയിൽ മൈസൂരുവിലെ ടി. നരസിപ്പൂരിൽ കുംഭമേള സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഫെബ്രുവരിയിൽ മൂന്ന് ദിവസങ്ങളിലായാണ് മേള. മൈസൂരു ജില്ല ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി മേള ഒരുക്ക മുന്നോടിയായി ടി. നരസിപ്പൂരിലെ ത്രിവേണി സംഗമം സന്ദർശിച്ചു. തുടർന്ന് തഹസിൽദാർ കോടതി ഓഡിറ്റോറിയത്തിൽ ജില്ല -താലൂക്ക് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് കുംഭമേളയുടെ എസ്റ്റിമേറ്റ് തയാറാക്കി രണ്ട് ദിവസത്തിനകം സമർപ്പിക്കാനും മതസൗഹാർദ പരിപാടി സംഘടിപ്പിക്കാനുള്ള വേദി കണ്ടെത്താനും നിർദേശിച്ചു.

