രാഹുൽ ഗാന്ധി മൈസൂരുവിൽ; മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി
text_fieldsമൈസൂരു വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മന്ത്രി കെ.ജെ. ജോർജ് എന്നിവർ ചേർന്ന് സ്വീകരിക്കുന്നു
ബംഗളൂരു: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് തമിഴ് നാട്ടിലെ ഗൂഡല്ലൂരിൽ പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രക്കിടെ ചൊവ്വാഴ്ച മൈസൂരുവിൽ വിമാനമിറങ്ങി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഊർജ മന്ത്രി കെ.ജെ. ജോർജ് എന്നിവർ ചേർന്ന് അദ്ദേഹത്തെ വിമാനത്താവളത്തിൽ സ്വീകരിച്ചു.മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് രാഹുൽ ഗാന്ധിയുമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിസഭാ പുനഃസംഘടനക്കായി ഹൈകമാൻഡ് തന്നെ ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൈസൂരു കൊട്ടാരത്തിന്റെ മിനിയേച്ചർ സിദ്ധരാമയ്യ രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.

