റെയിൽവേ യു.ടി.എസ് ആപ് പരിഷ്കരിച്ചു
text_fieldsബംഗളൂരു: ദക്ഷിണ പശ്ചിമ റെയിൽവേയുടെ അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള യു.ടി.എസ് മൊബൈൽ ആപ്പിൽ കൂടുതൽ സൗകര്യങ്ങൾ. മൊബൈൽ ഫോൺ മാറിയാലും ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെയുള്ള പഴയ കാര്യങ്ങൾ നഷ്ടപ്പെടാത്ത രീതിയിലാണ് ആപ് പരിഷ്കരിച്ചത്. ഇംഗ്ലീഷിന് പുറമേ കന്നടയിലും വിവരങ്ങൾ ലഭിക്കും.ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നവീകരിച്ച ആപ് ഡൗൺലോഡ് ചെയ്യാം.
ആപ്ലിക്കേഷൻ ഡാറ്റ, ടിക്കറ്റ് ഹിസ്റ്ററി, യൂസർ ഡീറ്റെയിൽസ്, പ്രിഫറൻസസ് തുടങ്ങി പഴയ ഫോണിൽ സൂക്ഷിച്ച വിവരങ്ങൾ പുതിയ ഫോണിലും നഷ്ടപ്പെടാതെ ലഭിക്കും. യു.ടി.എസ് ആപ്പിലെ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് അൺറിസർവ്ഡ് ടിക്കറ്റെടുക്കാനുള്ള സൗകര്യം കഴിഞ്ഞ നവംബറിൽ ആരംഭിച്ചിരുന്നു.ഗൂഗിൾപേ, പേ ടി.എം എന്നിവ ഉപയോഗിച്ച് ടിക്കറ്റിന്റെ പണം സെക്കൻഡുകൾക്കുള്ളിൽ അടക്കാം. പ്ലാറ്റ്ഫോം ടിക്കറ്റ്, സീസൺ ടിക്കറ്റ് എന്നിവയും യു.ടി.എസ് ആപ്പിൽ ലഭിക്കും. യാത്ര ആരംഭിക്കുന്നതിന്റെ മൂന്ന് മണിക്കൂർ മുമ്പുവരെ ടിക്കറ്റെടുക്കാം.

