റീബിൽഡ് വയനാട്: എൻ.ജി.ഒ സംഗമം
text_fieldsബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബ്ൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പീപ്പിൾസ് ഫൗണ്ടേഷന്റെ സഹായത്തോടെ നടത്തുന്ന വയനാട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ബംഗളൂരുവിലെ സന്നദ്ധ സംഘടനകളുടെ പിന്തുണ ഉറപ്പുവരുത്താൻ പ്രതിനിധികളെ വിളിച്ചുചേർത്തു.
കോൾസ് പാർക്ക് ഹിറാ സെന്ററിൽ നടന്ന പരിപാടിയിൽ പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ സബീൽ സജ്ജാദ് പുനരധിവാസ പദ്ധതികൾ വിശദീകരിച്ചു. ഭവനപദ്ധതി, പഠനസഹായ പദ്ധതി, സ്വയം തൊഴിൽ സഹായം തുടങ്ങി വ്യത്യസ്ത മേഖലകളിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളിയാവും. യോഗത്തിൽ 10ലേറെ എൻ.ജി.ഒകളുടെ പ്രതിനിധികൾ പങ്കെടുത്തു. എച്ച്.ഡബ്ല്യു.എ പ്രസിഡന്റ് ഹസൻ കോയ, സെക്രട്ടറി അനൂപ് അഹമ്മദ്, എച്ച്.ഡബ്ല്യു.എ ട്രസ്റ്റ് പ്രതിനിധികളായ ഹംസക്കുഞ്ഞ്, ഷമീർ, സാബു ഷഫീഖ് എന്നിവർ യോഗത്തിൽ സംസാരിച്ചു.

