റിപ്പബ്ലിക് ദിന അവധി: സ്പെഷൽ ബസ് സർവിസ്
text_fieldsബംഗളൂരു: റിപ്പബ്ലിക് ദിന അവധിയോടനുബന്ധിച്ച യാത്ര തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി കേരളത്തിലേക്ക് സ്പെഷൽ സർവിസ് പ്രഖ്യാപിച്ചു. ജനുവരി 25 മുതൽ 29 വരെ 15 സർവിസാണ് നിലവിൽ പ്രഖ്യാപിച്ചത്. ബംഗളൂരുവിൽനിന്ന് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും എറണാകുളത്തേക്ക് നാലും കോട്ടയത്തേക്ക് ഒന്നും പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലേക്ക് മൂന്നു വീതവും സർവിസാണ് പ്രഖ്യാപിച്ചത്.
മൈസൂരുവിൽനിന്ന് എറണാകുളത്തേക്ക് ഒരു സർവിസും ഉൾപ്പെടുത്തിയിട്ടുണ്ട്. മൈസൂരു-എറണാകുളം സർവിസ് രാത്രി 9.34ന് പുറപ്പെടും. ബംഗളൂരു- കണ്ണൂർ (രാത്രി 9.32, 9.50), ബംഗളൂരു - എറണാകുളം (രാത്രി 7.54, 9.00, 9.14, 9.40), ബംഗളൂരു- കോട്ടയം (രാത്രി 7.14), ബംഗളൂരു- കോഴിക്കോട് (രാത്രി 9.29, 9.50), ബംഗളൂരു- പാലക്കാട് (രാത്രി 9.16, 9.40, 9.48), ബംഗളൂരു- തൃശൂർ (രാത്രി 9.23, 9.28, 9.40) എന്നിങ്ങനെയാണ് സമയക്രമം.

