കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
text_fieldsശരണപ്പ
ബം ഗളൂരു: കലബുറുഗി ജില്ലയിൽ കൽഗി തഹസിൽദാരുടെ ഓഫിസിൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. സിസി റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട പെർമിറ്റ് നൽകുന്നതിനാണ് രണ്ടാം ഡിവിഷൻ അസിസ്റ്റന്റ് (എസ്.ഡി.എ) ശരണപ്പ ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ടത്.
പൂർത്തിയായ സിസി റോഡ് ജോലിക്ക് അനുമതി നൽകുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടതായി കരാറുകാരൻ അനവീരയ്യ ലോകായുക്ത പൊലീസിന് പരാതി നൽകുകയായിരുന്നു. ലോകായുക്ത എസ്.പി ബി.കെ ഉമേഷിന്റെ മേൽനോട്ടത്തിലാണ് ഓപറേഷൻ നടന്നത്. ഡിവൈ.എസ്.പി ഗീത ബെനാൽ, ഇൻസ്പെക്ടർ രാജശേഖർ, ബസവരാജ് എം.ജി റാണുജി, പ്രദീപ്, ഫൈസ്മുദ്ദീൻ, സന്തോഷമ്മ, മല്ലിനനാഥ്, മല്ലികാർജുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

