Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കവർച്ച: പ്രതികൾ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: നഗരത്തിൽ ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ നടന്ന കവർച്ച കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ വെങ്കിടേഷ് എന്ന വെങ്കി (21), എം. സാഗർ (21), കെ. രൻജീദ് (20) എന്നിവരാണ് ബംഗളൂരു ഗംഗൗഡനഹള്ളിയിൽ അറസ്റ്റിലായത്. ഇവരിൽ നിന്ന് 4.64 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ഈ മാസം ആറിന് കൊടികൈയിലെ അടച്ചിട്ട വീട്ടിൽ പകൽ സമയം പൂട്ട് തകർത്ത് കയറിയാണ് മോഷണം നടത്തിയത്. ഇവർ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഉർവ സ്റ്റേഷൻ ഇൻസ്പെക്ടർ ഭാരതി, എസ്.ഐമാരായ എച്ച്.വി. ഹരീഷ്, എ. അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Next Story

