സരിഗെ മിത്ര മൊബൈൽ ആപ് പുറത്തിറക്കി
text_fieldsസരിഗെ മിത്ര എച്ച്.ആർ.എം.എസ് മൊബൈൽ ആപ് ഗതാഗത, മുസ്രായി മന്ത്രി രാമലിംഗ റെഡ്ഡി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കർണാടക ആർ.ടി.സി ‘സരിഗെ മിത്ര’ എച്ച്.ആർ.എം.എസ് മൊബൈൽ ആപ് പുറത്തിറക്കി. ജിയോ-ഫെൻസിങ് അടിസ്ഥാനമാക്കിയുള്ള ഹാജർ സംവിധാനം, പ്രതിമാസ ഹാജർ, പ്രൊഫൈൽ വിശദാംശങ്ങൾ, സർവിസ് രജിസ്റ്റർ വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിശദാംശങ്ങൾ, നോമിനി വിശദാംശങ്ങൾ എന്നിവയിലേക്കുള്ള ആക്സസ്, പ്രതിമാസ പേസ്ലിപ്പുകളുടെ ഒറ്റ-ക്ലിക്ക് ഡൗൺലോഡ്, ലീവ് മാനേജ്മെന്റ്, ജീവനക്കാർക്ക് വിവിധ വകുപ്പുകൾ പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ, സർക്കുലറുകൾ, അപ്ഡേറ്റുകൾ എന്നിവ ആപ്പില്‍ ലഭ്യമാണ്. മാനേജിങ് ഡയറക്ടർ അക്രം പാഷ, ഡയറക്ടർ (പി.ആന്‍ഡ്.വി) ഡോ.കെ. നന്ദിനിദേവി എന്നിവർ പങ്കെടുത്തു.

