യുവതിക്കുനേരെ അതിക്രമം; കാബ് ഡ്രൈവർ അറസ്റ്റിൽ
text_fields1. സി.സി.ടി.വി കാമറയിൽ തെളിഞ്ഞ ദൃശ്യം 2. സുരേഷ്
ബംഗളൂരു: നഗരത്തിൽ കൊനനകുണ്ഡെ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കാബ് ഡ്രൈവറെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. 34കാരി അതിക്രമത്തിനിരയായ സംഭവത്തിൽ കാബ് ഡ്രൈവർ എച്ച്. സുരേഷാണ് (25) അറസ്റ്റിലായത്. രാവിലെ അഞ്ചിന് പ്രഭാത സവാരിക്കുപോകാൻ യുവതി സുഹൃത്തിനെ കാത്തുനിന്നപ്പോഴായിരുന്നു സംഭവം.
പിറകിലൂടെയെത്തിയ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വീണ്ടും ഉപദ്രവിച്ചു. ബഹളം വെച്ചതോടെ, പ്രതി ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്.

