അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsമംഗളൂരു: അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ ഉഡുപ്പി പൊലീസ് അറസ്റ്റ് ചെയ്തു. ബാഗൽകോട്ട് ജില്ലയിൽ ഹുനഗുണ്ട് താലൂക്കിലെ സുലേബാവി ഗ്രാമത്തിൽനിന്നുള്ള മുത്തുവാണ് (35) അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഉഡുപ്പി വനിതാ പൊലീസ് സ്റ്റേഷനിൽ പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. പ്രതിയെ തിരിച്ചറിയാനാകാത്തതിനാൽ ഇയാളെ കണ്ടെത്താൻ പൊലീസ് അഞ്ച് പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചു. ഒന്നിലധികം സി.സി.ടി.വി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് പൊതുജനസഹായം തേടിയ പൊലീസ് ഒടുവിൽ ശ്രീകൃഷ്ണ മഠത്തിന് സമീപമുള്ള വാദിരാജ് മൂന്നാം ക്രോസിന് സമീപം മുത്തുവിനെ അറസ്റ്റ് ചെയ്തു. ഉഡുപ്പിയിൽ സ്ഥിരം വിലാസമില്ലാതെ അലഞ്ഞുതിരിയുന്നയാളാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി.

