ശിവമൊഗ്ഗ മലയാളി സമാജം പൂക്കള മത്സരം
text_fieldsശിവമൊഗ്ഗ മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിച്ച പൂക്കള മത്സരത്തിൽനിന്ന്
ബംഗളൂരു: തിരുവോണത്തോടനുബന്ധിച്ച് ശിവമൊഗ്ഗ മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിച്ചു. 25 കുടുംബങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഷക്കീല സുധാകരൻ നയിച്ച സംഘം ഒന്നാം സമ്മാനം നേടി. രണ്ടാം സമ്മാനം മീസ രവിയുടെ ടീമും മൂന്നാം സമ്മാനം പൂജ പവിത്രൻ, ചിന്മയി ബാബു ജി.കെ. മേനോൻ എന്നിവരുടെ സംഘങ്ങളും കരസ്ഥമാക്കി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനമുണ്ടാവും.
ഒക്ടോബർ എട്ടിന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ സമ്മാന വിതരണം നടത്തുമെന്ന് സമാജം പ്രസിഡന്റ് എൻ.ഡി. സതീഷ് അറിയിച്ചു. മത്സരത്തിന് എൻ.ഡി. സതീഷ്, ഉപാധ്യക്ഷന്മാരായ സി.പി.എസ്. പൊതുവാൾ, എം.എം. ഡാനിയൽ, എ.കെ. മുഹമ്മദ്, ജനറൽ സെക്രട്ടറി ജി. രാമചന്ദ്രൻ പിള്ള, ഓർഗനൈസിങ് സെക്രട്ടറി എസ്. തങ്കപ്പൻ, സെക്രട്ടറി ടി.എസ്. ഗോപിനാഥൻ, ട്രഷറർ ടി.വി. മോഹനൻ, അരുൺകുമാർ, ശിവകുമാർ, രമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

