ശിവരാത്രി: കർണാടക ആർ.ടി.സി 1500 അധിക ബസുകൾ സർവിസ് നടത്തും
text_fieldsബംഗളൂരു: ശിവരാത്രിയോടനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി ഞായറാഴ്ച വരെ 1500 സ്പെഷ്യൽ ബസുകൾ സർവിസ് നടത്തും. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലേക്കും തമിഴ്നാട്ടിലെ മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് സ്പെഷൽ ബസുകൾ പുറപ്പെടും. ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, മംഗളൂരു, ബെളഗാവി, ധാർവാഡ്, ബെള്ളാരി, ബിദർ, ഹൈദരാബാദ്, തിരുപ്പതി തുടങ്ങിയയിടങ്ങളിലേക്ക് മെജസ്റ്റിക് ബസ്സ്റ്റാൻഡിൽനിന്നും മൈസൂരു, ഹുൻസുർ, വീരാജ്പേട്ട്, കുശാൽ നഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കുള്ള ബസുകൾ മൈസൂർ റോഡ് ബസ്സ്റ്റാൻഡിൽനിന്നും പുറപ്പെടും.

