എസ്.കെ.എസ്.എസ്.എഫ് ചാപ്റ്റർ യോഗം സംഘടിപ്പിച്ചു
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബംഗളൂരു ചാപ്റ്റർ യോഗത്തിൽനിന്ന്
ബംഗളൂരു: സമസ്ത നൂറാം വാർഷികം ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി വിപുലമായ മെംബർഷിപ് കാമ്പയിനും പ്രാദേശിക ഏരിയ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും ബാംഗ്ലൂർ എസ്.കെ.എസ്.എസ്.എഫ് ചാപ്റ്റർ കമ്മിറ്റി തീരുമാനിച്ചു. മുസ്തഫ ഹുദവി ബൊമ്മനഹള്ളി, അബ്ദുസമദ് മൗലവി മാണിയൂർ, ഹുജ്ജത്തുള്ള ഹുദവി, നിസാം ബി.ടി.എം, യാക്കൂബ് സിങ്സാന്ദ്ര, സാദിഖ് ഹെബ്ബാൾ, അബ്ദുറഹ്മാൻ നദ്വി, മഖ്സൂദ് മഡിവാള, ഷമീം വിദ്യാരണ്യപുര, മഷ്ഹൂദ് കൊത്തന്നൂർ എന്നിവർ സംബന്ധിച്ചു. ചാപ്റ്റർ പ്രസിഡന്റ് ജുനൈദ് കെ.കെ. അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സലീം കെ.കെ. സ്വാഗതവും ട്രഷറർ ഷാജൽ സി.എച്ച് നന്ദിയും പറഞ്ഞു.

