എച്ച്.എ.എല്ലിൽ കായിക കേന്ദ്രം നിർമിക്കും
text_fieldsബംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്.എ.എൽ) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും (സായി) ചേർന്ന് എച്ച്.എ.എല്ലിൽ ഹൈ പെർഫോമൻസ് സെന്റർ സ്ഥാപിക്കും.
ഇതു സംബന്ധിച്ച ധാരണപത്രത്തിൽ എച്ച്.എ.എൽ, മഹാരത്ന സി.പി.എസ്.സി, നാഷനൽ സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട്, സായി എന്നിവ ഒപ്പിട്ടു. എച്ച്.എ.എല്ലിന്റെ സി.എസ്.ആർ ഫണ്ടുപയോഗിച്ചാണ് പെർഫോമൻസ് സെന്റർ സ്ഥാപിക്കുക.
രാജ്യത്തിന്റെ കായിക കുതിപ്പിന് ഗുണപരമായ സംഭാവന ചെയ്യാൻ ശേഷിയുള്ളതാകും പുതിയ കേന്ദ്രമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. എച്ച്.എ.എൽ സി.എം.ഡി ഡോ. ഡി.കെ. സുനിൽ, ഡോ. ദിവ്യ ഗുപ്ത, എ.ബി. പ്രധാൻ, കേണൽ രാകേഷ് യാദവ്, സായി റീജനൽ ഡയറക്ടർ വിഷ്ണു സുധാകരൻ, കേന്ദ്ര കായിക മന്ത്രാലയം അണ്ടർ സെക്രട്ടറി കംഖൻ സിങ് തുടങ്ങിയവർ ധാരണപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.

