ബസ് കണ്ടക്ടറുടെ വയറ്റത്ത് കയറ്റിയത് മുൻ തൊഴിൽ അധികാരിയെ ഉന്നമിട്ട കത്തി
text_fieldsസിൻഹ
ബംഗളൂരു: ബി.എം.ടി.സി ബസിന്റെ വാതിൽ പടിയിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറെ കുത്താൻ യുവാവ് ഉപയോഗിച്ചത് നേരത്തെ ജോലി ചെയ്ത ബി.പി.ഒ സ്ഥാപനം മേലധികാരിയെ ആക്രമിക്കാൻ കരുതിയ കത്തിയെന്ന് വെളിപ്പെടുത്തൽ.
സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഝാർഖണ്ഡ് സ്വദേശി ഹർഷ് സിൻഹ (25) നൽകിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ടക്ടർ യോഗേഷ് (45) ആശുപത്രിയിൽ ചികിത്സയിലാണ്. ആറ് വർഷമായി ബി.പി.ഒ കമ്പനിയിൽ ജോലി ചെയ്യുന്ന ആക്രമിയെ കഴിഞ്ഞ മാസം 20ന് പിരിച്ചുവിട്ടിരുന്നു. തിരിച്ച് ജോലിയിൽ കയറാൻ തടസ്സമാവുന്ന മേലധികാരിയെ വകവരുത്താൻ പച്ചക്കറി അരിയുന്ന കത്തി കരുതി ഇറങ്ങിയതായിരുന്നു യുവാവ്.
ബംഗളൂരു വൈറ്റ്ഫീൽഡ് ഐ.ടി.പി.എൽ ബസ് സ്റ്റോപ്പിന് സമീപം കെ.എ-57-എഫ് 0015 വോൾവോ ബസ് കണ്ടക്ടറുടെ പെരുമാറ്റം വലിയ രോഷത്തിന് കാരണമായി.

