ഡ്യൂട്ടിസമയത്ത് ഉറങ്ങിയ പൊലീസുകാര്‍ക്ക് സസ്പെന്ഷന്
text_fieldsബംഗളൂരു: ഡ്യൂട്ടിസമയത്ത് ഉറങ്ങിയ പൊലീസുകാര്‍ക്ക് ഡി.സി.പിയുടെ വക സസ്പെന്ഷന്. വൈറ്റ് ഫീല്‍ഡ് പരിധിയിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിലാണ് സംഭവം. മഹാദേവപുര ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍.എന്‍. ജയറാം, കോണ്‍സ്റ്റബിള്‍ ഈരപ്പ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിറ്റി ആംഡ് റിസര്‍വ് ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ മിന്നൽ സന്ദര്‍ശനത്തിലാണ് പൊലീസുകാര്‍ സ്റ്റേഷനില്‍ ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നത് കണ്ടത് .
കൃത്യനിർവഹണത്തില്‍ വീഴ്ചവരുത്തിയതിന് പൊലീസുകാരെ ശാസിക്കുകയും വൈറ്റ് ഫീല്‍ഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വൈറ്റ് ഫീല്‍ഡ് ഡി .സി.പി എസ്. ഗിരീഷ് പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയായിരുന്നു.

