എസ്.വൈ.എസ് ബംഗളൂരു ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsജാഫർ നൂറാനി (പ്രസി.), ഇബ്രാഹിം സഖാഫി പയോട്ട (ജന. സെക്ര.)
ബംഗളൂരു: എസ്.വൈ.എസ് ബംഗളൂരു ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ.
ശിവാജി നഗർ ദാറുസ്സലാം ഓഡിറ്റോറിയത്തിൽ ജാഫർ നൂറാനിയുടെ അധ്യക്ഷതയിൽ കർണാടക വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി ഉദ്ഘാടനം ചെയ്തു.
അബ്ദുറഷീദ് സൈനി കക്കിഞ്ച വിഷയാവതരണം നടത്തി. പുതിയ ഭാരവാഹികളായി ജാഫർ നൂറാനി (പ്രസി.), ഇബ്രാഹിം സഖാഫി പയോട്ട (ജന. സെക്ര.), ശർഷാദ് ചൊവ്വ (ട്രഷ.), അനസ് സിദ്ദീഖി (വൈസ് പ്രസി.), മുനീർ, താജുദ്ദീൻ ഫാസിലി, ഫിർദൗസ്, ഹാഷിം കെങ്കേരി, നാസർ കോറമംഗല, റസാഖ് ജാലി മൊഹല്ല (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
എസ്.വൈ.എസ് ബംഗളൂരു ജില്ല യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ ശാഫി സഅദി ഉദ്ഘാടനം ചെയ്യുന്നു
പരിപാടിയിൽ അബ്ദുറഹിമാൻ ഹാജി, ബഷീർ സഅദി, സ്വാലിഹ് ശിവാജി നഗർ, ശംസുദ്ദീൻ അസ്ഹരി സംസാരിച്ചു. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും ഷർഷാദ് നന്ദിയും പറഞ്ഞു.

