തനിമ കലാ സാഹിത്യവേദി മാഗസിൻ പ്രകാശനം ഇന്ന്
text_fieldsബംഗളൂരു: തനിമ കലാ സാഹിത്യ വേദി ബംഗളൂരു ചാപ്റ്റർ ഒരുക്കുന്ന ‘ലിസ്റ്റിക്കിൾ’ ഡിജിറ്റൽ മാഗസിൻ പ്രകാശനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് 4.30ന് ഗൂഗ്ൾമീറ്റിൽ നടക്കുന്ന ചടങ്ങിൽ തനിമ കലാ സാഹിത്യവേദി പ്രസിഡന്റ് ആദം അയ്യൂബ് പ്രകാശനം നിർവഹിക്കും. ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി മുഖ്യപ്രഭാഷണം നിർവഹിക്കും. ബംഗളൂരു ചാപ്റ്റർ പ്രസിഡന്റ് ആസിഫ് മഡിവാള അധ്യക്ഷത വഹിക്കും.
ജമാഅത്തെ ഇസ്ലാമി ബംഗളൂരു മേഖല പ്രസിഡന്റ് റഹീം കോട്ടയം, റൈറ്റേഴ്സ് ഫോറം സെക്രട്ടറി മുഹമ്മദ് കുനിങ്ങാട്, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, വൈസ് പ്രസിഡന്റ് ഷാഹിന ലത്തീഫ്, തനിമ ബംഗളൂരു ജനറൽ സെക്രട്ടറി ജസീം കുട്ടമ്പൂർ, സെക്രട്ടറിമാരായ എ.എ. മജീദ്, ഹസീന ഷിയാസ്, അനീസ് സി.സി.ഒ തുടങ്ങിയവർ പങ്കെടുക്കും.

