തനിമ കലാസാഹിത്യ വേദി: കലാസന്ധ്യ
text_fieldsതനിമയുടെ ബംഗളൂരു വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീതനിശയിൽനിന്ന്
ബംഗളൂരു: സാംസ്കാരിക കലാസാഹിത്യ സംഘടനയായ തനിമയുടെ ബംഗളൂരു വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംഗീതനിശ സംഘടിപ്പിച്ചു. തനിമ ബംഗളൂരു പ്രസിഡന്റ് ആസിഫ് മടിവാള അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി മേഖല സെക്രട്ടറി നിഖിൽ ഇഖ്ബാൽ സംസാരിച്ചു.
ഗായിക സിദ്റതുൽ മുൻതഹയും ബയനുസ്സമാനും സംഘവും നല്ല പാട്ടുകളുമായി സദസ്സിനെ ആസ്വദിപ്പിച്ചു.
തനിമ കലാകാരന്മാരായ മുഹമ്മദ്, ആദിൽ, ഉനൈസ്, ഷിജിൻ എന്നിവരടങ്ങുന്ന സംഘം അവതരിപ്പിച്ച ഖവാലി സന്ധ്യ വേറിട്ട അനുഭവം നൽകി. ഹംദ, മുസ്ലിഹ്, നവാദ്, ഷമ്മാസ്, റഹീം, ഷമീർ എന്നിവരുടെ ഗാനങ്ങളും അരങ്ങേറി. സെക്രട്ടറി അഹമ്മദ് ജാസിം നന്ദി പറഞ്ഞു.

