നടൻ ദർശന്റെ വീട്ടിൽ മോഷണം; മൂന്നു ലക്ഷം രൂപ നഷ്ടമായെന്ന്
text_fieldsദർശൻ തുഗുദീപ
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജുഡീഷ്യൽ റിമാൻഡിൽ ജയിലിൽ കഴിയുന്ന നടൻ ദർശന്റെ ബംഗളൂരുവിലെ വീട്ടിൽ മോഷണം നടന്നതായി പരാതി. ഭാര്യ വിജയലക്ഷ്മി താമസിക്കുന്ന ബംഗളൂരു ഹൊസകെരെഹള്ളി പ്രസ്റ്റീജ് അപ്പാർട്മെന്റിലാണ് സംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന മൂന്നുലക്ഷം രൂപ കാണാതായെന്ന് വിജയലക്ഷ്മി പറഞ്ഞു.
മൈസൂരുവിൽപോയി തിരിച്ചുവന്നപ്പോൾ പണം കാണാനില്ലായിരുന്നെന്നാണ് പരാതി. വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അപ്പാർട്മെൻറ് മാനേജർ നൽകിയ പരാതിയിൽ ചെന്നമ്മനകെരെ അച്ചുകാട്ടു പൊലീസ് കേസെടുത്തു. ദർശന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്ന് വീണ്ടും പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

