Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്നിനെതിരെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. സെമിനാർ

text_fields
bookmark_border
മയക്കുമരുന്നിനെതിരെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോ. സെമിനാർ
cancel
camera_alt

മ​യ​ക്കു​മ​രു​ന്ന്​ വി​പ​ത്തി​നെ​തി​രെ തി​പ്പ​സാ​ന്ദ്ര ഫ്ര​ണ്ട്സ് അ​​സോ​സി​യേ​ഷ​ൻ ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഡോ. ​എം.​പി. രാ​ജ​ൻ സം​സാ​രി​ക്കു​ന്നു

ബംഗളൂരു: മയക്കുമരുന്ന് വിപത്തിനെതിരെ തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിസേഷൻ സെമിനാർ നടത്തി. മയക്കുമരുന്നിന്‍റെ ഉപയോഗവും അത്തരത്തിലുള്ള സംസ്കാരവും സമൂഹത്തെ മഹാദുരന്തത്തിലേക്ക് നയിക്കുമെന്നും ഈ വിപത്തിനെതിരെ എല്ലാവരും ഒരുമിച്ച് നീങ്ങണമെന്നും ഡോ. എം.പി. രാജൻ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

വിദ്യാർഥികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് ലോബികൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണം. യുവതലമുറയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്. ക്രിസ്മസ് ദിനത്തിലാണ് ലഹരി വിരുദ്ധ സെമിനാർ നടത്തിയത്. സാമൂഹിക സ്വസ്ഥത ഇല്ലാതാക്കുന്ന മയക്കുമരുന്നിനെതിരെ ബോധവത്കരണമടക്കം നടത്തി ഈ വിപത്തുതുടച്ചുനീക്കണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത കൽപന പ്രദീപ് പറഞ്ഞു.

പി.കെ. കേശവൻ നയേർ അധ്യക്ഷത വഹിച്ചു. ആർ.വി. ആചാരി , സുരേഷ് കോഡൂർ , സി. കുഞ്ഞപ്പൻ ,ഡെന്നിസ് പോൾ, സി. ജേക്കബ് , ആർ. വി. പിള്ള , പൊന്നമ്മ ദാസ് , തങ്കമ്മ സുകുമാരൻ , ഉമേഷ് ശർമ, ശ്രുകണ്ഠൻ നായർ ,പ്രദീപ് പി.പി എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Thipasandra Friends Association Seminar Against Drugs
Next Story