കുടകിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsമംഗളൂരു: കുടക് പൊന്നംപേട്ടിൽ മൂന്നു വിദ്യാർഥികൾ മുങ്ങി മരിച്ചു. കൂർഗ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി (സി.ഐ.ടി) വിദ്യാർഥികളായ കെ.ജി. രഷിക് കുശലപ്പ (20), യു.എസ്. സുദേഷ് അയ്യപ്പ (20), എം.സി. ആകാശ് ബിദ്ദപ്പ (20) എന്നിവരാണ് മരിച്ചത്. രഷികും സുദേഷും ശ്രീമംഗല സ്വദേശികളും ആകാശ് പൊന്നംപേട്ട് സ്വദേശിയുമാണ്. മൂവരും രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥികളാണ്. കോളജിൽനിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള അർജിഹോളെയിലെ ബാരാപോൾ പുഴയിലേക്ക് കഴിഞ്ഞദിവസം ഉച്ചയോടെ ബൈക്കുകളിൽ പോയ വിദ്യാർഥികൾ പുഴതീരത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നതായി കണ്ടെത്തി. പിന്നീട് കുളിക്കാനിറങ്ങിയ ഇവർ മുങ്ങിപ്പോയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പൊന്നംപേട്ട് പൊലീസ് കേസെടുത്തു.

