പെൺപുലി ഗുഹയിൽ ചത്തനിലയിൽ
text_fieldsഹാനൂർ കാവേരി വന്യജീവി ഡിവിഷനിൽ ഗുഹക്കുള്ളിൽ പെൺപുലി ചത്തനിലയിൽ
ബംഗളൂരു: ചാമരാജ നഗർ ജില്ലയിൽ ഹാനൂർ താലൂക്കിലെ കാവേരി വന്യജീവി ഡിവിഷനിൽ ഗുഹക്കുള്ളിൽ പെൺപുലിയെ ചത്തനിലയിൽ കണ്ടെത്തി. ഹാനൂർ വന്യജീവി ശ്രേണിയിലെ മേക്കേദാട്ടു വനമേഖലയിലാണ് ഏകദേശം ആറ് വയസ്സുള്ള പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും ലഭിച്ചാൽ മാത്രമേ മരണകാരണം കൃത്യമായി കണ്ടെത്താൻ കഴിയൂ എന്നും വനം അധികൃതർ പറഞ്ഞു. ജൂലൈയിൽ ചാമരാജനഗര ജില്ലയിലെ ബി.ആർ.ടി ടൈഗർ റിസർവിന്റെ പരിധിയിലെ കോതലവാടി ഗ്രാമത്തിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയിരുന്നു.

