കർണാടക സർവകലാശാല കാമ്പസിൽ പുലിയിറങ്ങി
text_fieldsകർണാടക യൂനിവേഴ്സിറ്റി കാമ്പസിൽ പുള്ളിപ്പുലിയിറങ്ങിയതിനെത്തുടർന്ന് വനം അധികൃതർ പരിശോധന നടത്തുന്നു
ബംഗളൂരു: ധാർവാഡിലെ കർണാടക യൂനിവേഴ്സിറ്റി കാമ്പസിൽ പുള്ളിപ്പുലിയിറങ്ങി. പുലി നടന്നുപോകുന്നത് ഏതാനും വിദ്യാർഥികളാണ് കണ്ടത്. വനം അധികൃതരെ വിവരമറിയിച്ചതിനെത്തടുർന്ന് കാമ്പസിലും പരിസരത്തും തിരച്ചിൽ നടത്തി. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾ പുറത്തിറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
പുലിയെ കണ്ടതായി പറയുന്ന മൂന്ന് സ്ഥലങ്ങളിൽ കൂട് സ്ഥാപിച്ചു. 50 വനം ഉദ്യോഗസ്ഥരെ കാമ്പസിൽ തിരച്ചിലിന് നിയോഗിച്ചു. സമീപത്തെ വന പ്രദേശത്തുനിന്ന് കാമ്പസിലെ കുളത്തിൽ വെള്ളം കുടിക്കാൻ ഇറങ്ങിവന്ന പുലിയാണിതെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു.

