Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടോൾ ബൂത്തിലെ ജീവനക്കാരെ ആക്രമിച്ചു; മൂന്നുപേർക്കെതിരെ കേസ്, ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
തലപ്പാടി ടോൾ ബൂത്ത് ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ
മംഗളൂരു: കേരള -കർണാടക അതിർത്തിയിലെ തലപ്പാടി ടോൾ ബൂത്തിൽ തിങ്കളാഴ്ച രാത്രി കാർ യാത്രക്കാർ ജീവനക്കാരെ ആക്രമിച്ചതായി പരാതി.
മനു, സുധമ്മ, അജ്മാൻ എന്നിവരാണ് ആക്രമണത്തിനിരയായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് ഉള്ളാൾ പൊലീസ് മൂന്നുപേർക്കെതിരെ കേസെടുത്തു.
ഉള്ളാൾ സ്വദേശികളായ സുൽഫാൻ, നിഫാൻ, ഫയാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. സുൽഫാനെ അറസ്റ്റ് ചെയ്തു. ടോൾ ബൂത്തിൽ ചുങ്കം നൽകാതെ കേരള ഭാഗത്തേക്ക് ഓടിച്ചുപോയ കാറിന് ജീവനക്കാർ കൈകാണിച്ചതിൽ ക്ഷുഭിതരായാണ് ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.
Next Story

