അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി സമീർ അഹമ്മദ് ഖാൻ ലോകായുക്തക്ക് മുന്നിൽ ഹാജരായി
text_fieldsസമീർ അഹ്മദ് ഖാൻ
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് കർണാടക ഭവന-വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ ചൊവ്വാഴ്ച ലോകായുക്ത പൊലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. നേരത്തേ ഐ.എം.എ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമീർ അഹമ്മദ് ഖാന്റെ വസതിയിൽ റെയ്ഡ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സമീർ അഹമ്മദ് ഖാൻ കോടതിയെ സമീപിച്ചതോടെ കേസിൽ അന്വേഷണം തുടരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. അടുത്തിടെ സ്റ്റേ നീങ്ങി കോടതി ഉത്തരവ് നൽകിയതിന് പിന്നാലെയാണ് മന്ത്രിക്ക് ലോകായുക്ത പൊലീസ് സമൻസ് അയച്ചത്.

