വിക്ടോറിയ ആശുപത്രിയിൽ പഴങ്ങൾ വിതരണം ചെയ്തു
text_fieldsകന്നട രാജ്യോത്സവത്തോടനുബന്ധിച്ച് എം.എം.എ ആഭിമുഖ്യത്തിൽ വിക്ടോറിയ ഹോസ്പിറ്റലിൽ നടന്ന ഫ്രൂട്ട് കിറ്റ് വിതരണ ചടങ്ങിൽ
പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് സംസാരിക്കുന്നു
ബംഗളൂരു: കന്നട രാജ്യോത്സവത്തോടനുബന്ധിച്ച് മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിക്ടോറിയ ഹോസ്പിറ്റലിൽ രോഗികൾക്ക് ഫ്രൂട്ട് കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി ടി.സി. സിറാജ്, സെക്രട്ടറിമാരായ കെ.സി. അബ്ദുൽ ഖാദർ, പി.എം. അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ദീൻ കൂടാളി, ടി.സി. ശബീർ, അശ്റഫ് മലയമ്മ, സാജിദ് കോട്ടൺ പേട്ട്, റഫീഖ്, സിറാജ് ഹുദവി, സാജിദ് ഗസ്സാലി, യൂനുസ് ഫൈസി, യൂസുഫ് അലി തുടങ്ങിയവർ പങ്കെടുത്തു.

