വയനാടിന് സാന്ത്വനവുമായി എസ്.വൈ.എസ്
text_fieldsഎസ്.വൈ.എസ് സഹായം വയനാട് ജില്ല ഭാരവാഹികൾക്ക് കൈമാറുന്നു
ബംഗളൂരു: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ എട്ടുലക്ഷം രൂപയുടെ ഭക്ഷ്യ, നിത്യോപയോഗ സാധനങ്ങൾ എത്തിച്ചതായി ബംഗളൂരു എസ്.വൈ.എസ് സാന്ത്വന സംഘം ഭാരവാഹികൾ അറിയിച്ചു. വയനാട് ജില്ല എസ്.വൈ.എസിനെ നേരിട്ട് ഏൽപിച്ച് ജില്ല സാന്ത്വന സംഘം വഴിയാണ് സാധനങ്ങൾ അർഹരിലേക്ക് എത്തിക്കുക.
എച്ച്.എ.എല്ലിൽ നിന്ന് കണ്ടെയ്നർ വഴി അയക്കുന്ന സാന്ത്വന സഹായത്തിന് അബ്ദുൽ റഹ്മാൻ ഹാജി, ഇബ്രാഹിം സഖാഫി, താജുദ്ദീൻ ഫാളിലി, നാസർ തുടങ്ങിയവർ നേതൃത്വം നൽകി. കേരള മുസ് ലിം ജമാഅത്തിന് കീഴിൽ നടക്കുന്ന പുനരധിവാസ പദ്ധതിയിലേക്ക് ആദ്യ ഘട്ടത്തിൽ പത്ത് ലക്ഷം രൂപയും ബംഗളൂരു എസ്.വൈ.എസ് നൽകുമെന്ന് അറിയിച്ചു.

