വെൽനസ് സെന്റർ തുടങ്ങി
text_fieldsമൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് കാമ്പസിലെ വെൽനസ് സെന്റർ ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. അഭിജിത് രാമണ്ണ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വിദ്യാർഥികൾക്കും ജീവനക്കാർക്കും സമഗ്ര മാനസികാരോഗ്യ പരിചരണവും പിന്തുണയും നൽകുന്നതിനായി മൈസൂരുവിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (എ.ഐ.ഐ.എസ്.എച്ച്) കാമ്പസിൽ വെൽനസ് സെന്റർ തുടങ്ങി.
മനഃശാസ്ത്ര വിലയിരുത്തൽ, കൗൺസലിങ്, ചികിത്സ എന്നിവ ലഭ്യമാക്കും. ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. അഭിജിത് രാമണ്ണ ഹൊനഗോഡു ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ. റുഷി, എ.ഐ.ഐ.എസ്.എച്ച് ഡയറക്ടർ ഡോ. എം. പുഷ്പവതി എന്നിവർ സംസാരിച്ചു.

