വൈറ്റ്ഫീൽഡ് കരയോഗം കുടുംബ സംഗമം
text_fieldsകെ.എൻ.എസ്.എസ് വൈറ്റ്ഫീൽഡ് കരയോഗത്തിന്റെ
വാർഷിക കുടുംബസംഗമത്തിൽനിന്ന്
ബംഗളൂരു: കെ.എൻ.എസ്.എസ് വൈറ്റ്ഫീൽഡ് കരയോഗത്തിന്റെ വാർഷിക കുടുംബസംഗമം വൈറ്റ്ഫീൽഡിലെ എം.എൽ.ആർ കൺവെൻഷൻ സെന്ററിൽ നടന്നു. പ്രസിഡന്റ് പത്മകുമാർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അരവിന്ദ് ലിംബാവലി മുഖ്യാതിഥിയായി.
ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, ലത അനിൽ, പുരുഷോത്തമൻ, ദിവ്യ എന്നിവർ പങ്കെടുത്തു. നടി കവിത നായർ, ഗായിക കൃഷ്ണദിയ എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരുന്നു. യക്ഷഗാനം, മെഗാ തിരുവാതിര, ഓട്ടന്തുള്ളൽ, കളരിപ്പയറ്റ്, കുട്ടികളുടെ ഗാനമേള, വൈവിധ്യമാർന്ന നൃത്തങ്ങൾ, നൃത്തനാടകം ‘ഗ്രാമം’ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ചന്ദ്രകുമാർ നന്ദി പറഞ്ഞു.

