Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുടകിൽ കാട്ടാന കർഷകനെ കുത്തിക്കൊന്നു
text_fieldsbookmark_border
representational image
മംഗളൂരു: കുടക് സോമവാർപേട്ടയിൽ വെള്ളിയാഴ്ച കാട്ടാന കർഷകനെ കുത്തിക്കൊന്നു. അഡിയനഡുർ ഗ്രാമത്തിലെ സി. ഐരപ്പയാണ് (60) കൊല്ലപ്പെട്ടത്. തലേന്ന് ആലയിൽ കയറാത്ത പശുവിനെ അന്വേഷിച്ചിറങ്ങിയതായിരുന്നു കർഷകൻ. രാവിലെ ഏഴോടെ ഗൗരിഗഡ്ഡെയിൽ എത്തിയപ്പോൾ പൊടുന്നനെ കാട്ടിൽ നിന്നിറങ്ങിയ ആന ആക്രമിക്കുകയായിരുന്നു.
Next Story

