വിസ്ഡം മലയാളി ഫാമിലി കോൺഫറൻസ്: സ്വാഗത സംഘം രൂപവത്കരിച്ചു
text_fieldsവിസ്ഡം മലയാളി ഫാമിലി കോൺഫറൻസ് സ്വാഗതസംഘം യോഗം വിസ്ഡം സംസ്ഥാന സമിതി അംഗം റഷീദ് കൊടക്കാട് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ജൂലൈ 21ന് ബംഗളൂരുവിൽ നടക്കുന്ന വിസ്ഡം മലയാളി ഫാമിലി കോൺഫറൻസിനായി സ്വാഗത സംഘം രൂപവത്കരിച്ചു.
‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഏരിയ സംഗമങ്ങളുടെ സമാപ്തി കുറിച്ചാണ് ഫാമിലി കോൺഫറൻസ് നടക്കുക.
സ്വാഗത സംഘം രക്ഷാധികാരികളായി പി.കെ. മുഹമ്മദ് ഷാഫി, ഐ.ഡി. ശംസുദ്ദീൻ, ഫിർദൗസ്, കെ.വി. ബഷീർ, പി.കെ. റഫീഖ്, ശംസുദ്ദീൻ പരിഷ്കാർ എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ജനറൽ കൺവീനർ- ഹാരിസ് ബന്നൂർ, ജോയന്റ് കൺവീനർമാർ- സി.പി. ഷഹീർ, അബ്ദുൽ ഗഫൂർ, ചെയർമാൻ- എൻ.എ. ആസിഫ്, വൈസ് ചെയർമാൻമാർ- സി.ടി. മഹമൂദ്, അഷ്റഫ് മെസ്റ്റിക്. വിവിധ വകുപ്പ് തലവന്മാർ- സി.പി. ശഹീർ (ഫിനാൻസ്), സി.ടി. മഹ്മൂദ് (പബ്ലിക് റിലേഷൻസ്), കെ.എം. ഹബീബ് (ദഅവ), നിസാർ സലാഹി (പ്രോഗ്രാം), എം. ഹഫ്സൽ (പബ്ലിസിറ്റി), കെ.ടി. ജമീഷ് (വേദി), എം. റംഷാദ് (രജിസ്ട്രേഷൻ). ഇതുസംബന്ധിച്ച യോഗത്തിൽ വിസ്ഡം ബംഗളൂരു ഏരിയ പ്രസിഡന്റ് ഹാരിസ് ബന്നൂർ അധ്യക്ഷത വഹിച്ചു.
വിസ്ഡം സംസ്ഥാന സമിതി അംഗം റഷീദ് കൊടക്കാട് യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഗഫൂർ, അമീർ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു.

