തുമകുരുവിൽ തടാകത്തിൽ യുവാവ് മുങ്ങിമരിച്ചു
text_fieldsബംഗളൂരു: തുമകൂരു കൊരട്ടഗരെയിൽ കൂട്ടുകാർക്കൊപ്പം നീന്താനിറങ്ങിയ 20കാരൻ മുങ്ങിമരിച്ചു. തിമ്മസാന്ദ്രക്ക് സമീപം ഗോകുല തടാകത്തിലാണ് സംഭവം. വമചഹള്ളി സ്വദേശി ഹനുമന്ത് രായപ്പയുടെ മകൻ ഹേമന്ദ് കുമാറാണ് മരിച്ചത്. ദവാസ് പേട്ടിലെ നിദവന്ത ഇൻഡസ്ട്രിയൽ ഏരിയയിൽ ഒരു സോളാർഫാക്ടറിയിലെ ജീവനക്കാരനാണ് ഹേമന്ദ്.
ഉച്ചക്ക് രണ്ടുമണിക്കുള്ള ഷിഫ്റ്റിൽ ജോലിക്കുകയറേണ്ട യുവാവ് സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം തടാകത്തിലേക്ക് പോവുകയായിരുന്നു. നീന്തുന്നതിനിടെ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ശ്രമിച്ചെങ്കിലും പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊളാല പൊലീസ് കേസെടുത്തു.

