Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാകിര്‍ നായിക്കിനെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ഫട്നാവിസ്
text_fieldsbookmark_border
മുംബൈ: വിദേശത്തു കഴിയുന്ന സാകിര്‍ നായിക് സ്വയം തിരിച്ചത്തെിയില്ലെങ്കിൽ നിയമപരമായ കൈമാറ്റത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സാക്കിര്‍ നായികിനും അദ്ദേഹത്തിന്‍െറ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനും (ഐ.ആര്.എഫ്) എതിരെ മുംബൈ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സാക്കിര്‍ നായിക്കിനും ഐ.ആര്.എഫിനുമെതിരെ റിപ്പോര്‍ട്ടില്‍ ആരോപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പഠിച്ചശേഷം കേന്ദ്രത്തിന് കൈമാറുകയും കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ നിര്‍ദേശമനുസരിച്ച് നടപടി കൈക്കൊള്ളുകയും ചെയ്യും -ഫട്നാവിസ് പറഞ്ഞു.
Next Story
