Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനീസ് വിദേശകാര്യ മന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ന്യൂഡല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ആണവ ദാതാക്കളുടെ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമം ഉള്‍പ്പെടെ മേഖലാ, ഉഭയകക്ഷി വിഷയങ്ങള്‍ ഇരുകൂട്ടരും ചര്‍ച്ചചെയ്തു. ഒക്ടോബറില്‍ ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെക്കുറിച്ച് സുഷമ സ്വരാജുമായി വാങ് യി ചര്‍ച്ച നടത്തിയതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററില്‍ കുറിച്ചു.
ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഗോവയിലത്തെിയ വാങ് യി ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്സേകറുമായി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് ഉച്ചകോടിയുടെ ഒരുക്കങ്ങളെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
Next Story