Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം കശ്മീരിെൻറ സ്വാതന്ത്ര്യത്തിന് സമർപ്പിക്കുന്നെന്ന് പാക് ഹൈകമീഷണർ
text_fieldsbookmark_border
ന്യൂഡൽഹി: ഇൗ വർഷത്തെ പാകിസ്താെൻറ സ്വാതന്ത്ര്യദിനാഘോഷം ജമ്മുകശ്മീരിെൻറ സ്വാതന്ത്ര്യത്തിന് വേണ്ടി സമർപ്പിക്കുന്നെന്ന് ഇന്ത്യയിലെ പാക് ഹൈകമീഷണർ അബ്ദുൽ ബാസിത്. ജമ്മുകശ്മീർ പ്രശ്നം ചർച്ചചെയ്യാമെന്ന പാകിസ്താെൻറ ക്ഷണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി പാക് ഹൈകമീഷണർ രംഗത്തെത്തിയത്.
‘പാകിസ്താെൻറ ഇൗവർഷത്തെ സ്വാതന്ത്ര്യദിനാഘോഷം കശ്മീരിലെ പോരാട്ടങ്ങൾക്ക് സമർപ്പിക്കുകയാണ്. കശ്മീരിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ പോരാട്ടം തുടരും. ജമ്മുകശ്മീരിലെ ജനങ്ങളുടെ ജീവത്യാഗം വെറുതെയാവില്ല.
ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും പാകിസ്താൻ എപ്പോഴും നടത്തുന്നുണ്ട്’- അബ്ദുൽ ബാസിത് എ.എൻ.ഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
Next Story
