എന്‍.സി.പി നേതാവ് ഡെപ്യൂട്ടി കലക്ടറെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാംഗം ഡെപ്യൂട്ടി കലക്ടറെ മര്‍ദിക്കുന്നതിന്‍്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്‍.സി.പിയുടെ കര്‍ജാതില്‍ നിന്നുള്ള എം.എല്‍.എ സുരേഷ് ലാദ് രായ്ഗഡ് ഡെപ്യൂട്ടി കലക്ടര്‍ അഭയ് കല്‍ഗുഡ്കറിനെ അടിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ആഗസ്റ്റ് 11 വ്യാഴാഴ്ച നടന്ന യോഗത്തിനിടെയാണ് സംഭവം. ഓയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിന് എം.എല്‍.എയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയായിരുന്നു. ഏറ്റെടുത്ത ഭൂമിക്ക് കര്‍ഷകര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര തുകയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിനാണ് ഡെപ്യൂട്ടി കലക്ടറെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റെടുത്തതില്‍ സുരേഷ് ലാദിന്‍റെ ഭൂമിയും ഉള്‍പ്പെട്ടിരുന്നു.
ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും യോഗത്തില്‍ അനിഷ്ട സംഭവമൊന്നുമുണ്ടായിട്ടില്ളെന്നായിരുന്നു ഡെപ്യൂട്ടി കലക്ടറുടെ പ്രതികരണം. സുരേഷ് ലാദിനെതിരെ ഇതുവരെ പരാതിയും നല്‍കിയിട്ടില്ല.
